യുകെയിൽ ചികിത്സയിലായിരുന്ന ചുങ്കത്തറ സ്വദേശിനി നിര്യാതയായി

യുകെയിൽ ചികിത്സയിലായിരുന്ന ചുങ്കത്തറ സ്വദേശിനി നിര്യാതയായി

ഗ്ലോസ്റ്റർ :  ട്യൂമർ കണ്ടെത്തിയതിനെ തുടർന്നുള്ള ചികിത്സയിൽ തുടരവേ മലപ്പുറം ചുങ്കത്തറ സ്വദേശിനി യുകെയിൽ അന്തരിച്ചു. യുകെയിലെ വോട്ടൺ അണ്ടർ എഡ്ജിലെ വെസ്റ്റ് ഗ്രീൻ ഹൗസ് കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്തിരുന്ന അഞ്ജു വിനോഷ് (34) ആണ് അന്തരിച്ചത്. ഗ്ലോസറിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.

ഏപ്രിൽ 23നു കഠിനമായ തലവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മീഡ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ട്യൂമർ രോഗം മൂലമാണ് കഠിനമായ തലവേദന വരുന്നതെന്ന് കണ്ടെത്തി. തുടർന്ന് തിങ്കളാഴ്ച സർജറിക്ക് വിധേയയായി. സർജറിക്ക് ശേഷം എല്ലാവരോടും പ്രതികരിച്ചു തുടങ്ങിയ അഞ്ജു ബുധനാഴ്ചയോടെ സ്ട്രോക് വന്ന് അവശ നിലയിൽ എത്തുകയായിരുന്നു. തുടർചികിത്സ നടക്കവേ കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് മരണത്തിന് കീഴടങ്ങിയത്.

എട്ടു മാസം മുൻപാണ് നഴ്സിങ് ബിരുദധാരിയായ അഞ്ജു സീനിയർ കെയർ വീസയിൽ യുകെയിൽ എത്തുന്നത്. യുകെയിൽ എത്തുംമുൻപ് പഞ്ചാബിലെ റയാൻ സ്കൂളിലെ നഴ്സായി ജോലി ചെയ്തിരുന്നു. ഭർത്താവ് ചുങ്കത്തറ പനമൺ മേലേക്കരിപ്പാച്ചേരിയിൽ വീട്ടിൽ വിനോഷ് വർഗീസ് രണ്ടര മാസം മുൻപാണ് ഡിപെൻഡന്റ് വിസയിൽ അഞ്ജുവിന്റെ അടുത്തേക്ക് എത്തുന്നത്. എട്ടു വയസുള്ള അൽറെൻ ഏക മകനാണ്. മകൻ നാട്ടിലാണ് ഉള്ളത്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടിൽ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ്.

യുകെയിൽ ബാത്ത് ബഥേൽ ഐപിസി ചർച്ചിലെ അംഗങ്ങളായിരുന്നു അഞ്ജുവും കുടുംബവും. അഞ്ജുവിന്റെ അപ്രതീക്ഷിത വേർപാടിൽ കുടുംബത്തോടൊപ്പം സഹപ്രവർത്തകരും സുഹൃത്തുക്കളും ഒപ്പമുണ്ട്. യുകെയിൽ മൃതദേഹം പൊതുദർശനം വയ്ക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾക്ക് ഐപിസി ചർച്ച് പാസ്റ്റർ ഡിഗോൾ ലൂയിസ് നേതൃത്വം നൽകുന്നുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ,

Advertisement