പൂവക്കാലയിൽ പാസ്റ്റർ പി.ജെ മാത്യൂവിന്റെ സംസ്കാരം 10 ന് ഒക്കലഹോമയിൽ

പൂവക്കാലയിൽ പാസ്റ്റർ പി.ജെ മാത്യൂവിന്റെ സംസ്കാരം 10 ന് ഒക്കലഹോമയിൽ

ഒക്കലഹോമ : ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ നിര്യാതനായി.

സംസ്‌കാരം ജൂൺ 9, 10 തീയതികളിൽ ഒക്കലഹോമ ഐ പി സി ഹെബ്രോൻ സഭയുടെ ചുമതലയിൽ നടക്കും.

സഹധർമണി പരേതയായ റിബെക്കാ മാത്യു.

മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്‍സി (NJ), ബെറ്റി (OK). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. 

പി.ജെ ഉമ്മൻ (മുംബൈ), പാസ്റ്റർ ജേക്കബ്‌ ജോൺ (പഞ്ചാബ്), പാസ്റ്റർ റോയ്‌ പൂവക്കാല (ചെങ്ങനാശ്ശേരി ), അമ്മിണി സ്കറിയ (കാനം), മേരി വര്ഗീസ് (കുമ്പനാട്), സൂസമ്മ കോശി (ആഞ്ഞിലിത്താനം), പരേതരായ ജോൺ തോമസ് (ബായ് ), ജോൺ കുര്യൻ (കുഞ്ഞുമോൻ), എന്നിവർ സഹോദരങ്ങളാണ്.