കോട്ടപ്പടി തോളേലി പുത്തന്‍പുരയില്‍ വര്‍ഗീസ് പി.ജെ. (ബാബു - 68) നിര്യാതനായി

കോട്ടപ്പടി തോളേലി പുത്തന്‍പുരയില്‍ വര്‍ഗീസ് പി.ജെ. (ബാബു - 68) നിര്യാതനായി

കോതമംഗലം : ഐപിസി കോട്ടപ്പടി സഭാംഗം തോളേലി പുത്തന്‍പുരയില്‍ വര്‍ഗീസ് പി.ജെ. (ബാബു - 68) നിര്യാതനായി. ഭൗതീക ശരീരം തിങ്കളാഴ്ച (15.04.2024) വൈകിട്ട് 6 മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച (16.04.2024) രാവിലെ 8ന് ശുശ്രൂഷ ആരംഭിച്ച് 11 മണിയ്ക്ക് പോഞ്ഞാശേരി ഐപിസി സെമിത്തേരിയില്‍ നടക്കും.

ഭാര്യ:  എടത്വ മുണ്ടകത്തില്‍ കുടകുത്തുംപറമ്പില്‍ കുടുംബാംഗം അമ്മിണി വര്‍ഗ്ഗീസ്.

മക്കള്‍: ബിന്‍സി ബിനു (ഡല്‍ഹി), ജേക്കബ് വര്‍ഗ്ഗീസ്, പാസ്റ്റര്‍ ബിജു വര്‍ഗ്ഗീസ് (ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് അരൂര്‍, ആലപ്പുഴ)

മരുമക്കള്‍: ബിനു ജോണ്‍ (ഡല്‍ഹി), ഷീജ സെബാസ്റ്റ്യന്‍ (സൗദി), ടെസ്സി തോമസ് സ്‌കറിയ (ആലപ്പുഴ)