പാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) കർത്തൃസന്നിധിയിൽ

പാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) കർത്തൃസന്നിധിയിൽ

ഡാളസ്: കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ - കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) ജൂൺ 21ന് ഡാളസിൽ നിര്യാതനായി. ഡാളസ് സയോൺ ചർച്ച് സഭാംഗമായിരുന്നു പരേതൻ. സംസ്കാരം ജൂൺ 30 നും, ജൂലൈ 1 നും ഡാളസിൽ നടക്കും..

1972 - 1988 കാലയളവിൽ കേരളത്തിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ തൂലികയിൽ നിന്നും പുറത്ത് വന്ന ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ "ആഴത്തിലെ ചെറു മുത്തുകൾ " എന്ന കവിതാ - ചെറുകഥാ സമാഹാരവും , " എന്റെ ഉത്തമ ഗീതങ്ങൾ" എന്ന കവിതാ സമാഹാരവും അനുവാചകരിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

ഭാര്യ: തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ്

മക്കൾ: അനിമോൾ (ആനിപോൾ), അജിമോൾ (ആഷ്ലി മാത്യു).

മരുമക്കൾ : തോമസ് പോൾ, ഏബ്രഹാം മാത്യു (റെജി).

സഹോദരങ്ങൾ: ലീലാമ്മ, ജോർജ്ജ് കുട്ടി, കുഞ്ഞുമോൾ, പരേതരായ റോസമ്മ, ആലീസ്. 

വാർത്ത: സാം മാത്യു ഡാളസ് .

Advertisement