ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് - 94) അമേരിക്കയിൽ നിര്യാതനായി

ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് - 94) അമേരിക്കയിൽ നിര്യാതനായി

ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് - 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ ലേക്ക് ലാൻഡ് ഐപിസി യിൽ ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കും.  സംസ്കാര ശുശ്രൂഷകൾ 18 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കും. ലേക്‌ലാൻഡ് ഐപിസി സഭ സീനിയർ പാസ്റ്റർ കെ. ജെ കുര്യാക്കോസിന്റെ മുഖ്യ ശുശ്രൂഷയിൽ ഓക്ക് ഹിൽ ബറിയൽ പാർക്കിൽ സംസ്കരിക്കും.

തോന്നിയാമലയിലെ പെന്തെക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐപിസി തോന്നിയാമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐപിസി സഭയുടെ മുൻ അംഗവുമായിരുന്നു പരേതൻ.

ഇലന്തൂർ ചെരിക്കരേത്ത് പരേതയായ ഏലിയാമ്മയാണ് ഭാര്യ. 

മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി. മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി.

Live: https://Youtube.com/ipcflorida

 

വാർത്ത: നിബു വെള്ളവന്താനം