കാക്കനാട് വലിയപറമ്പിൽ വി.വി. മാത്യു കർതൃ സന്നിധിയിൽ
എറണാകുളം: കാക്കനാട് വലിയപറമ്പിൽ മാത്യു വി.വി (92) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാക്കനാട് ഭവനത്തിൽ കൊണ്ടു വരും. സംസ്കാരം മെയ് 20 തിങ്കളാഴ്ച രാവിലെ 08:30 മുതൽ 11:30 വരെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12:30 ന് മാമല സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ മാത്യു.
മക്കൾ: സാലി കുര്യാക്കോസ്,മറിയാമ്മ മാത്യു,പാസ്റ്റർ വർഗീസ് മാത്യു (ശാരോൻ ഫെലോഷിപ് ചർച്ച് കൊച്ചി സെൻ്റർ പാസ്റ്റർ), മിനി ഷാജി.
മരുമക്കൾ: പാസ്റ്റർ ഇ.എ കുര്യാക്കോസ്, പാസ്റ്റർ എസ് മാത്യു, ബിന്ദു വർഗീസ്, പാസ്റ്റർ ഷാജി വി ജോൺ