വിമുക്ത ഭടൻ ജെ.വെല്ലസ്ലി (79) നിര്യാതനായി
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് വിഴവൂർ സഭാംഗം വിഴവൂർ റിജു നിവാസിൽ വിമുക്ത ഭടൻ ജെ. വെല്ലസ്ലി (79) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ ഡിസം. 9 ശനിയാഴ്ച രാവിലെ 8 ന് സ്വവസതിയിൽ ആരംഭിച്ച് 10 ന് വടക്കേവിളയിലുളള കുടുംബ കല്ലറയിൽ സംസ്കരിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് വിഴവൂർ സഭയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ ആദ്യകാല പാസ്റ്റർമാരിലൊരാളായ പരേതനായ ജോൺസന്റെ മകനാണ്.
ഭാര്യ: ഡാർളി റെഗുലസ്. മക്കൾ: റെജി മോൾ W D, റീജ W D, ജോൺസൻ W D.
മരുമക്കൾ: രാജു എ. എൽ, പാസ്റ്റർ രാജേഷ് കുമാർ എ. കെ. (എ. ജി. ചർച്ച് പ്രാവച്ചമ്പലം), റിനി വി. ആർ.
വാർത്ത: ബൈജു പനയ്ക്കോട് (ഗുഡ്ന്യൂസ് )