ചമ്പക്കര പ്ലാവുങ്കൽ പി.എം.യേശുദാസ് (76) നിര്യാതനായി
കറുകച്ചാൽ: ചമ്പക്കര പ്ലാവുങ്കൽ പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ മകനും ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ ജ്യേഷ്ഠ സഹോദരനുമായ പി.എം.യേശുദാസ് (76) നിര്യാതനായി. സംസ്കാരം ഫെബ്രു. 3 ന് ശനി രാവിലെ 9-ന് റാന്നി ചെല്ലയ്ക്കാട് ചർച്ച് ഓഫ് ഗോഡിൽ.
മംഗലാപുരം ബൽത്തങ്ങാടിയിൽ മകൻ ജൂബിയോടൊപ്പം ചില മാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജൂബി യേശുദാസ്, ജാൻസി. മരുമക്കൾ: ജോയി മൂലമറ്റം, ശാന്തി ജൂബി (പൂക്കോട്ടിൽ, വയനാട്). കൊച്ചു മക്കൾ: ജോഷ്, ജോബിൻ, ജോയൽ.