YWAM സ്ഥാപകൻ ലോറൻ കന്നിംഗ്ഹാം (88) കർത്തൃസന്നിധിയിൽ

YWAM സ്ഥാപകൻ ലോറൻ കന്നിംഗ്ഹാം (88) കർത്തൃസന്നിധിയിൽ

ജോൺ എം. തോമസ്, യു.കെ

ഹവായ്: യൂത്ത് വിത്ത് എ മിഷന്റെ (YWAM) സ്ഥാപകനും യൂണിവേഴ്സിറ്റി ഓഫ് നേഷൻസിന്റെ ഇന്റർനാഷണൽ ചാൻസലറുമായ ലോറൻ കന്നിംഗ്ഹാം, 88-ആം വയസ്സിൽ വെള്ളിയാഴ്ച (ഒക്ടോബർ 6) പുലർച്ചെ സ്വവസതിയിൽ അന്തരിച്ചു.

മാർച്ചിൽ കന്നിംഗ്ഹാമിന് സ്റ്റേജ് 4 ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി, അത് ശ്വാസകോശത്തിലേക്കും എല്ലുകളിലേക്കും ലിംഫറ്റിക് സിസ്റ്റത്തിലേക്കും വ്യാപിച്ചു. മരണം വരെ കർത്താവിനെയും മറ്റുള്ളവരെയും സേവിക്കുന്നതിനുള്ള തന്റെ ശുശ്രൂഷാ ശ്രമങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു.

1935 ജൂൺ 30 ന് കാലിഫോർണിയയിൽ ജനിച്ച കന്നിംഗ്ഹാം, യുവാക്കളെ ദൈവീകദൗത്യങ്ങളിൽ ഏർപ്പെടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1960-ൽ ഭാര്യ ഡാർലിനൊപ്പം സ്വിറ്റ്സർലന്റിലെ ലൊസൈനിൽ YWAM ആരംഭിച്ചു. അന്ന് കന്നിംഗ്ഹാമിന് 24 വയസ്സായിരുന്നു. സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ തികച്ചും വിശ്വാസത്തിൽ മാത്രം കർത്താവിന്റെ അന്ത്യ നിയോഗം നിറവേറ്റാൻ പഠിപ്പിക്കുകയും പ്രായോഗികമാക്കുന്നതുമായിരുന്നു YWAM നെ വ്യത്യസ്തമാക്കിയിരുന്നത്. "പല സംസ്കാരങ്ങളിൽ നിന്നും പ്രായ വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യാനികളുടെ ആഗോള പ്രസ്ഥാനമായ YWAM ലോകമെമ്പാടും യേശുവിനെ സേവിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു. ക്രിസ്തുവിനും മഹത്തായ നിയോഗത്തിനും വേണ്ടി ഭൂമിയിലെ എല്ലാ പരമാധികാര രാജ്യങ്ങളിലും 100 ലധികം പ്രദേശങ്ങളിലും ദ്വീപുകളിലും സഞ്ചരിച്ച ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയാണ് ലോറൻ. ഇപ്പോൾ തന്റെ നന്നായി ജീർണിച്ച പാസ്‌പോർട്ടിൽ ഒരു 'സ്റ്റാമ്പ്' കൂടി ചേർത്തിരിക്കുന്നു: സ്വർഗ്ഗം!" YWAM ന്റെ ഔദ്യോഗിക പ്രസ്ഥാവനയിലെ ശ്രദ്ധേയമായ വാക്കുകൾ ഇപ്രകാരമായിരുന്നു.

Advertisement