ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കുര്യൻ മാത്യുവിൻ്റെ ഭാര്യാമാതാവ് കർത്തൃസന്നിധിയിൽ
വീയപുരം: കന്യേക്കോണിൽ പരേതനായ എം.ജി.ജോർജിൻ്റ ഭാര്യ ദീനാമ്മ ജോർജ് (93) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ചൊവ്വ (30/4/2024) 9ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12.30ന് വീയപുരം ഐപിസി ബഥേൽ സഭാ സെമിത്തേരിയിൽ. പുത്തൻകാവ് അങ്ങാടിക്കൽ അപ്പിലിപുരയിടത്തിൽ തലവടങ്ങ് കുടുംബാംഗമാണ് പരേത. മക്കൾ: ജോർജ് മാത്യു (തിരുവനന്തപുരം), മേരിക്കുട്ടി സോമൻ (മേപ്രാൽ), ലില്ലി കുര്യൻ (യുഎസ്), പരേതനായ ജോർജ് ഗീവർഗീസ്. മരുമക്കൾ: പാറമ്പുഴ നെടുംപറമ്പിൽ വത്സമ്മ (യുഎസ്), പുല്ലാട് പുത്തൻപുരക്കൽ മോളി (തിരുവനന്തപുരം), മേപ്രാൽ പനച്ചയിൽ സോമൻ പോത്തൻ, ഞാലിയകുഴി പോളച്ചിറക്കൽ ശലേമിൽ കുര്യൻ മാത്യു (ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ്, യുഎസ്).
Advertisement