ഗ്രേയ്സ് ചിൽഡ്രൻസ് ഹോമിന് തറക്കല്ലിട്ടു
ഒറിസ്സ: കഴിഞ്ഞ 25 ലധികം വർഷമായി ഒറിസ്സ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രേയ്സ് ഗോസ്പൽ മിനിസ്ട്രീസിന്റെ ചിൽഡ്രൻസ് ഹോമിന്റെ കെട്ടിടത്തിനു പാസ്റ്റർ എൻ. എ. ഫിലിപ്പ് (ചെയർമാൻ, ഗ്രേയ്സ് ഗോസ്പൽ മിനിസ്ട്രീസ്) തറക്കല്ലിട്ടു. പാസ്റ്റർ ബിജു മാത്യു അദ്ധ്യക്ഷത വഹിച്ചു. പാസ്റ്ററുമാരായ ബിനു വടശേരിക്കര, വി.ടി. വറുഗീസ്, രാജേഷ് പിള്ള, ജോൺ വെസ്ലി തുടങ്ങിയവർ പ്രസംഗിച്ചു.
25 വർഷമായി ഒറിസ്സയിൽ പാസ്റ്റർ വറുഗീസ് ചെറിയാൻ കുടുംബമായി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാസ്റ്റർ ബിജു മാത്യു ഓർപ്പിച്ചു.
അനേക പ്രതിസന്ധികളുടെ നടുവിലും ഇവിടെ 40 ലധികം കുട്ടികൾക്കു സംരക്ഷണം നല്കുന്നു.