ഒപിഎ ജൂബിലി : പ്രഥമ കൺവൻഷനു സമാപനം

ഒപിഎ ജൂബിലി : പ്രഥമ കൺവൻഷനു സമാപനം

സന്തോഷ് തങ്കച്ചൻ മസ്കറ്റ് (ഗുഡ്ന്യൂസ് ലേഖകൻ)

മസ്കറ്റ് : പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (OPA) സഭയുടെ സുവർണ്ണ ജൂബിലി വർഷത്തെ ആദ്യ കൺവൻഷനു അനുഗ്രഹീത സമാപ്തി. ആഗസ്റ്റ് 26 മുതൽ 31വരെ ഗാല ബോഷ് ഹാളിൽ നടന്ന കൺവൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ എ.വൈ.തോമസ് ഉത്ഘാടനം ചെയ്തു.

പാസ്റ്റർ ഷിബു കെ. മാത്യു മുഖ്യപ്രസംഗകൻ ആയിരുന്നു. അവനവനെ തന്നെ മറന്നു ജീവിക്കുന്ന ഇക്കാലത്ത്  സമൂഹത്തിൽ അസ്സന്മാർഗികതയും വഷളത്തവും അക്രമവും വർധിക്കുന്നുവെന്നും വിശ്വാസികളായ നാം ഈ ലോകത്തിനു അനുരൂപരാകാതെ ഭക്തിയോടെ മാതൃകയോടെ ജീവിക്കുവാനും    ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി പ്രവർത്തിക്കുവാനും ആഹ്വാനം ചെയ്തു.

സഭാ സെക്രട്ടറി  ജോർജ്‌ കെ.സാമുവലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകി. OPA കൊയർ സംഗീത ശുശ്രൂഷ നിർവഹിച്ചു.

Advertisement