ഒപിഎയ്ക്ക് പുതിയ ഭാരവാഹികൾ ; സുവർണ്ണജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഒപിഎയ്ക്ക് പുതിയ ഭാരവാഹികൾ ; സുവർണ്ണജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വാർത്ത: സന്തോഷ് തങ്കച്ചൻ

മസ്ക്കറ്റ് : ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു കൂട്ടായ്മയായ  പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (OPA) ക്കു പുതിയ നേതൃത്വം.

പാസ്റ്റർ ജോൺസൺ ജോർജ് (പ്രസിഡന്റ്) , ജോർജ്‌ കെ സാമുവേൽ (സെകട്ടറി), അലക്സാണ്ടർ പി എസ്സ് (ജോ.സെക്രട്ടറി), ജോമോൻ മാത്യു (ട്രഷറാർ), സാം ജോണ്സൻ (ജോ. ട്രഷറാർ) എന്നിവരെയും കൗൺസിൽ അംഗങ്ങളായി സഹോദരന്മാരായ ഫിലിപ്പ് ബേബി, അജു പണിക്കർ, ബെന്നി സാം , അലക്സാണ്ടർ വർഗ്ഗീസ്, റോബിൻ മാത്യു , സാംസൺ ജോർജ്‌, എന്നിവരെയും തിരഞ്ഞെടുത്തു.

സഭയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും,ആത്മീക സംഗമങ്ങളും നടക്കുമെന്ന് ഭാരവഹികൾ അറിയിച്ചു.