കാനഡയിലെ ഒട്ടാവയിൽ പ്രയർ റാലി നാളെ ജൂലൈ 8 ന്

കാനഡയിലെ ഒട്ടാവയിൽ പ്രയർ റാലി നാളെ ജൂലൈ 8 ന്

കാനഡ - ഒട്ടാവ : ഒട്ടാവയിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ ജൂലൈ 8ന് വൈകിട്ട് പ്രയർ റാലി നടക്കും.

കാനഡ രാജ്യത്തിനു വേണ്ടിയും ഭരണ സംവിധാനങ്ങൾ, ക്രൈസ്തവ സഭകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയവയ്ക്കു വേണ്ടി പ്രാർത്ഥിക്കും.

പാസ്റ്റർ കുന്നേൽ ജേക്കബിനു ലഭിച്ച ദർശന പ്രകാരമാണ് പ്രാർത്ഥന സംഘടിപ്പിക്കുന്നത്.

മറ്റു വിവിധ സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. വിവരങ്ങൾക്ക് : 2267911134