ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ (പായിപ്പാട്) ഫെബ്രു.9 മുതൽ

ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ (പായിപ്പാട്) ഫെബ്രു.9  മുതൽ

പാസ്റ്റർ ഷിബുജോൺ അടൂർ

തിരുവല്ല:  ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ (പായിപ്പാട്) ഫെബ്രു.9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബോയിസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് 6 ന് ഡോ. അലക്സാണ്ടർ ഫിലിപ്പ് (ഡയറക്ടർ NIEA) ഉൽഘാടനം ചെയ്യും.  ഡോ. ജെയ്സൺ തോമസ്, റ്റി വൈ ജോൺസൺ, പാസ്റ്റർ കെ.ജെ തോമസ്, പാസ്റ്റർ ജോയി പാറക്കൽ എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. സ്പിരിച്യുൽ ട്രംപറ്റ് കോട്ടയം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .

ഫെബ്രുവരി 10ന് വെള്ളിയാഴ്ച രാവിലെ 9 മുതൽ 1  വരെ ശുശ്രൂഷക മീറ്റിങ്ങും ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ന്യൂ ഇന്ത്യ വുമൺസ് ഫെലോഷിപ്പ് മീറ്റിങ്ങും നടക്കുും.  ഡോ. ജെസ്സി ജെയിംസൺ പ്രസംഗിക്കും.    ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മുതൽ 4  വരെ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ്& സൺഡേസ്കൂൾ സമ്മേളനം നടക്കും പാസ്റ്റർ അനിൽ ഇലന്തൂർ പ്രസംഗിക്കും 12 ന് ഞായറാഴ്ച രാവിലെ 8:30 മുതൽ പൊതുസഭയോഗവും കർത്തൃമേശയോട് യോഗം സമാപിക്കും