മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ശശി തരൂർ എം.പി

മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ശശി തരൂർ എം.പി
മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ശശി തരൂർ എം.പി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മലയാളി പാസ്റ്ററെയും ഭാര്യയെയും മതപരിവർത്തന  ആരോപണങ്ങളുടെ പേരിൽ അറസ്റ്റ്  ചെയ്ത നടപടി രാജ്യത്തിന് നാണക്കേടെന്ന്  ശശി തരൂർ എം പി.  ട്വീറ്ററിലൂടെയാണ്  പ്രതിഷേധം എം. പി അറിയിച്ചത്.

പാസ്റ്ററെയും കുടുംബത്തേയും അറസ്റ്റു ചെയ്തു

ഡൽഹി: ഷാരോൺ ഫെലോഷിപ്പ് ഗാസിയാബാദ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനെയും ഭാര്യ ജിജി സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. 

ഗാസിയാബാദ് കനാവ്നിയിൽ സ്ഥിതി ചെയ്യുന്ന സഭയിൽ പതിവുപോലെ ഇന്ന് ഫെബ്രു. 26 ന് ആരാധന നടന്നുകൊണ്ടിരുന്നപ്പോൾഒരു കൂട്ടം ആളുകൾ ശുശ്രൂഷകൾ തടസ്സപ്പെടുത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പ്രാർത്ഥനയും ആരാധനയും അലങ്കോലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ട് പേർ വന്ന് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കാൻ തുടങ്ങി. പിന്നീട് പോലീസുകാരുൾപ്പെടെയുള്ള സംഘത്തോടൊപ്പം അവർ മടങ്ങിയെത്തി അവർ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി അസമാധാന അന്തരീക്ഷം സൃഷ്ടിച്ചു. സംഘർഷങ്ങൾക്കു ശേഷം പാസ്റ്ററേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു. 

 പാസ്റ്ററും കുടുംബവും ഇപ്പോൾ ഗാസിയാബാദ് വസുന്ധര പോലീസ് സ്റ്റേഷനിലാണ്. വിഷയത്തിൽ സഭാ- സംഘടന നേതൃത്വങ്ങൾ അപലപിക്കുകയും സംഘർഷം സൃഷ്ടിച്ച ആളുകൾക്കെതിരെ ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

 സഭയുടെ ആദ്യ കാല പ്രവർത്തകനും ദീർഘനാളുകൾ സഭാ വൈസ് പ്രസിഡണ്ടും ആയിരുന്ന പരേതനായ പാസ്റ്റർ വി.ജി. ജോൺ, വളഞ്ഞവട്ടം അവർകളുടെ കൊച്ചുമകനാണ് പാസ്റ്റർ സന്തോഷ് ഏബ്രഹാം.

ദൈവദാസന്റേയും കുടുംബത്തിന്റേയും വിടുതലിനായി ദൈവജനം പ്രാർത്ഥിക്കേണമേ.

Advertisement