പിസിഎൻഎകെ : കുടുംബാരോഗ്യ സെമിനാർ ശനിയാഴ്ച്ച

പിസിഎൻഎകെ : കുടുംബാരോഗ്യ സെമിനാർ ശനിയാഴ്ച്ച

ലാൻകാസ്റ്റർ : ഇപ്പോൾ വിജയകരമായി നടന്നുവരുന്ന 38-മത് പിസിനാക് കോൺഫെറെൻസിലെ പ്രധാന യോഗങ്ങളിലൊന്നായ കുടുംബാരോഗ്യ സെമിനാർ ലാൻകാസ്റ്റർ കൺവെൻഷൻ സെന്ററിലെ പ്രധാന യോഗസ്ഥലമായ ഫ്രീഡം ഹാളിൽ  ജൂലൈ 1-ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ നടക്കും. 

ചിന്താ വിഷയം: കുടുംബങ്ങൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ (Family: Health Challenges )

ശാരീരിക ആരോഗ്യത്തെപ്പറ്റി ഡോ. ജോളി മാത്യുവും മാനസിക ആരോഗ്യത്തെപ്പറ്റി ഡോ.റീമാ ജേക്കബും കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തോമസ് വർഗ്ഗീസും വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഇടിക്കുളയും വിഷയാവതരണം നടത്തുന്നതാണ് . ഡോ. വിജി തോമസായിരിക്കും മോഡറേറ്റർ. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ സെമിനാറിന് അദ്ധ്യക്ഷം വഹിക്കും. 

പിസിനാക് കോൺഫെറെൻസിന്റെ കൺവീനറായി പാസ്റ്റർ റോബി മാത്യുവും സെക്രട്ടറിയായി സാമുവൽ യോഹന്നാനും ട്രഷറാറായി വിൽ‌സൺ തരകനും നേതൃത്വം നൽകുന്നു.

Advertisement