40 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും പെൻസിൽവേനിയയിൽ മേയ് 9 മുതൽ

40 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും പെൻസിൽവേനിയയിൽ മേയ് 9 മുതൽ

രാജൻ ആര്യപ്പള്ളി, നാഷണൽ മീഡിയാ കോർഡിനേറ്റർ

പെൻസിൽവേനിയ: ജൂൺ 29 മുതൽ ജൂലൈ 2 വരെ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ കൗണ്ടി കൺവൻഷൻ സെന്ററിൽ  നടക്കുന്ന 38-ാമത് നോർത്ത് അമേരിക്കൻ പെന്തെക്കോസ്തൽ  കോൺഫറൻസിന്റെ (പിസിഎൻഎകെ) അനുഗ്രഹത്തിനായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും മേയ് 9 മുതൽ ജൂൺ 17 വരെ പെൻസിൽവേനിയയിലുള്ള അഞ്ച് സഭകളിലായി നടക്കും.  എല്ലാ ദിവസവും പകൽ 10.30-ന് ഉപവാസ പ്രാർത്ഥനയും വൈകിട്ട് 6.30-ന് ഉണർവ്വ് യോഗങ്ങളും ഉണ്ടായിരിക്കുമെന്ന് നാഷണൽ സെക്രട്ടറി ബ്രദർ സാമുവേൽ യോഹന്നാൻ അറിയിച്ചു.

മെയ് 9 മുതൽ 14 വരെ ഗ്രേയ്സ് പെന്തെക്കോസ്തൽ  ചർച്ച് (20E Church Road, Elkins Park, PA), മെയ് 15 മുതൽ മെയ് 21 വരെ ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി (9707 Bustleton Ave, PA), മെയ് 22 മുതൽ 27 വരെ ഫിലഡൽഫിയ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (455 Tomilson Road, PA), മെയ് 28 മുതൽ ജൂൺ 1 വരെ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലഡൽഫിയ (7101 Penway St, PA), ജൂൺ 5 മുതൽ ജൂൺ 17 വരെ എബനേസർ ചർച്ച് ഓഫ് ഗോഡ് (2605 Welsh Road, PA) എന്നീ ചർച്ചുകളിൽ വെച്ചായിരിക്കും ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കുന്നത്.

പിസിഎൻഎകെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റർ റോബി മാത്യു (കൺവീനർ), ബ്രദർ സാമുവേൽ യോഹന്നാൻ (സെക്രട്ടറി), ബ്രദർ വിൽസൻ തരകൻ (ട്രഷറർ), ബ്രദർ ഫിന്നി ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ സോഫി വർഗീസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരോടൊപ്പം നിലവിലുള്ള നാഷണൽ, ലോക്കൽ കമ്മിറ്റികൾ 2023 ലെ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.