പിസിഎൻഎകെ : നാഷണൽ പ്രയർഡേ ഏപ്രിൽ 16 ന്

പിസിഎൻഎകെ : നാഷണൽ പ്രയർഡേ ഏപ്രിൽ 16 ന്

വാർത്ത: രാജൻ ആര്യപ്പള്ളിൽ (നാഷണൽ പബ്ളിസിറ്റി കൺവീനർ)

അറ്റ്ലാന്റ: 2023 ജൂൺ 29 മുതൽ ജൂലൈ 2 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ കൗണ്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തെക്കോസ്തു വിശ്വാസികളുടെ ആത്മീയ സംഗമമായ പിസിഎൻഎകെ യുടെ 38 മത് കോൺഫറൻസിന്റെ അനുഗ്രഹത്തിനായി ഏപ്രിൽ 16 ന് ഞായറാഴ്ച നാഷണൽ പ്രാർത്ഥനാ ദിനമായി വേർതിരിച്ചു. അമേരിക്കയിലേയും കാനഡയിലുമുള്ള എല്ലാ സഭകളും അന്നേ ദിവസം പ്രത്യേക പ്രാർത്ഥനയ്ക്കായി സമയം വേർതിരിക്കും. ശശ്രൂഷകന്മാരും വിശ്വാസികളും പ്രത്യേകം സംഘടിപ്പിക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് പാസ്റ്റർ റോബി മാത്യു (കൺവീനർ) , ശാമുവേൽ യോഹന്നാൻ (സെക്രട്ടറി), വിൽസൻ തരകൻ (ട്രഷറാർ) എന്നിവർ അഭ്യർത്ഥിച്ചു.

Advertisement