മലയാളി പെന്തെക്കോസ്ത് കോൺഫറൻസ്  നാഷണൽ കമ്മറ്റി 30 ന് ഹൂസ്റ്റണിൽ

മലയാളി പെന്തെക്കോസ്ത് കോൺഫറൻസ്   നാഷണൽ കമ്മറ്റി 30 ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തെക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നാഷണൽ - ലോക്കൽ ഭാരവാഹികളുടെ വിപുലമായ പ്രവർത്തക യോഗം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാ ഹാളിലും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 39 - മത് കോൺഫ്രൻസ് വേദിയായ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിലും നടക്കും. 

ഹൂസ്റ്റൺ കോൺഫ്രൻസ് ദേശീയ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ പ്രധാനപ്പെട്ട നിർദ്ദേശങ്ങളും വിലയിരുത്തലുകളും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രാദേശിക കമ്മിറ്റി അംഗങ്ങളും സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലില്‍ (നാഷണൽ സെക്രട്ടറി)

www.pcnakhouston.org

വാർത്ത : നിബു വെള്ളവന്താനം (PCNAK പബ്ലിസിറ്റി കോർഡിനേറ്റർ)

Advertisement