റ്റിജു തോമസും പാസ്റ്റർ സണ്ണി താഴാംപള്ളവും ഹൂസ്റ്റൺ പിസിഎൻഎകെ യുടെ ലോക്കൽ കോ-ഓർഡിനേറ്റർമാർ

റ്റിജു തോമസും പാസ്റ്റർ സണ്ണി താഴാംപള്ളവും  ഹൂസ്റ്റൺ പിസിഎൻഎകെ യുടെ  ലോക്കൽ കോ-ഓർഡിനേറ്റർമാർ

നിബു വെള്ളവന്താനം

ഹൂസ്റ്റൺ : നാലു പതിറ്റാണ്ടോളമായി നോർത്ത് അമേരിക്കൻ മലയാളി പെന്തെക്കോസ്ത് സമൂഹത്തെ അടയാളപ്പെടുത്തിയ പെന്തെക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പിസിഎൻഎകെ)ന്റെ 2024ലെ സമ്മേളനം ഹൂസ്റ്റണിൽ നടക്കും. 2024 ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റണിലെ വിശാലമായ ജോർജ് ഓർ ബ്രൗൺ കൺവൻഷൻ സെന്ററിൽ ആണ് സമ്മേളനം നടക്കുക.

ഹൂസ്റ്റൺ ഐപിസി ഹെബ്രോനിൽ ജൂലൈ 9 നു നടന്ന ലോക്കൽ ജനറൽബോഡി മീറ്റിംഗിൽ കോൺഫ്രൻസിന്റെ പ്രാദേശിക ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ പെന്തെക്കോസ്ത് സഭകളുടെയും പൂർണ്ണ സഹകരണത്തോടെ നടന്ന ജനറൽബോഡി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിലിന്റെ നേതൃത്വത്തിൽ നടന്ന ജനറൽബോഡി മീറ്റിംഗിൽ  റ്റിജു തോമസ്, സണ്ണി താഴാംപള്ളം എന്നിവരെ ലോക്കൽ കോ-ഓർഡിനേറ്റർമാരായി തിരഞ്ഞെടുത്തു.

സജിമോൻ ജോർജ് (സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ജോബിൻ ജോൺസൺ (ജോ ട്രഷറർ), തോമസ് വർഗീസ് (ഇവന്റ് കോ-ഓർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.  20 ഡിപ്പാർട്ട്മെന്റുകളിലായി വിപുലമായ ലോക്കൽ കമ്മിറ്റിയാണ് നിലവിൽ വന്നത്.

39-ാമത് കോൺഫ്രൻസിനാണ് അടുത്ത വർഷം ഹൂസ്റ്റൺ പട്ടണം വേദിയാകുന്നത്. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ  കൺവീനറും രാജു പൊന്നോലിൽ നാഷണൽ സെക്രട്ടറിയും ബിജു തോമസ്  ട്രഷറാറും റോബിൻ രാജു യൂത്ത് കോ-ഓർഡിനേറ്ററായും ആൻസി സന്തോഷ് സിസ്റ്റേഴ്സ്  കോർഡിനേറ്റർ ആയും നാഷണൽ കമ്മിറ്റി നേരത്തെ നിലവിൽ വന്നിരുന്നു. 

കുര്യൻ സക്കറിയ (മീഡിയ കോ- ഓർഡിനേറ്റർ), നിബു വെള്ളവന്താനം, പബ്ലിസിറ്റി കോ- ഓർഡിനേറ്റർ) ഫിന്നി രാജു (സോഷ്യൽ മിഡിയ ), ( പാസ്റ്റർ പി. വി. മാമൻ (പ്രയർ കോ-ഓർഡിനേറ്റർ) എന്നിവരും നാഷണൽ ഭാരവാഹികളാണ്.