39-ാമത് പി.സി.എൻ.എ.കെ: പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

39-ാമത് പി.സി.എൻ.എ.കെ: പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

ഹൂസ്റ്റൺ: നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് 39 - മത് പി.സി.എൻ.എ. കെ പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു.

പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള കോൺഫ്രൻസ് പ്രയർ ലൈൻ ഉത്ഘാടനം ജൂലൈ 27 വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ എട്ടുവരെ (സെൻട്രൽ ടൈം) നടക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി. വി മാമ്മൻ, പി കെ തോമസ് എന്നിവർ അറിയിച്ചു. 

എല്ലാ വ്യാഴാഴ്ചകളിലും സെൻട്രൽ സമയം 7 മണിക്ക് 727 - 731 - 4930 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രയർ ലൈനിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പി വി മാമ്മൻ (586) 549-7746, പി.കെ തോമസ് (832) 428 - 7645 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ 39-മത് ദേശീയ കോൺഫറൻസ് 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്.

നിബു വെള്ളവന്താനം

Advertisement