ആൻസി സന്തോഷ് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് നാഷണൽ ലേഡീസ് കോർഡിനേറ്റർ

ആൻസി സന്തോഷ് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് നാഷണൽ ലേഡീസ് കോർഡിനേറ്റർ

ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് (പി.സി.എൻ.എ.കെ ) നാഷണൽ ലേഡീസ് കോർഡിനേറ്ററായി ന്യൂയോർക്ക് ക്രൈസ്റ്റ് എജി ചർച്ച് സഭാഗം സിസ്റ്റർ ആൻസി സന്തോഷിനെ തിരഞ്ഞെടുത്തു.

സൺഡേസ്കൂൾ ഡിപ്പാർട്ട്‌മെന്റിന്റെ അസോസിയേറ്റും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ആൻസി സന്തോഷ് മികച്ച സംഘാടകയും കൂടിയാണ് . നിലവിൽ വിമൻ ഫോർ ക്രൈസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ലേഡീസ് കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നു.

സന്തോഷ് എബ്രഹാമാണ് ഭർത്താവ്.

മക്കൾ : ജോർജിന, അബിയ

മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ 39-മത് ദേശീയ കോൺഫറൻസ് 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്.

 - നിബു വെള്ളവന്താനം

(പബ്ലിസിറ്റി കോർഡിനേറ്റർ )