നല്ല നിലത്ത് വീണ വിത്തു പോലെ കർത്താവിൽ വസിച്ച് താഴ്മയുള്ള സ്വഭാവം കാണിക്കുക: പാസ്റ്റർ റോബി മാത്യു

നല്ല നിലത്ത് വീണ വിത്തു പോലെ കർത്താവിൽ വസിച്ച് താഴ്മയുള്ള സ്വഭാവം കാണിക്കുക: പാസ്റ്റർ റോബി മാത്യു

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന് പെൻസിൽവേനിയയിൽ അനുഗ്രഹീത തുടക്കം

വാർത്ത: നിബു വെള്ളവന്താനം

ഫിലാദൽഫിയ: 38-മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന് പെൻസിൽവേനിയയിലെ ലാൻങ്കാസ്റ്റർ കൺവൻഷൻ സെന്ററിൽ അനുഗ്രഹീത തുടക്കം .

കർത്താവിൽ വസിക്കുമ്പോൾ നല്ല ഫലങ്ങൾ കായിക്കുന്നവരായി നാം ഓരോരുത്തരും മാറ്റപ്പെടണം. നല്ല നിലത്ത് വീണ വിത്തു പോലെ കർത്താവിൽ വസിച്ച് താഴ്മയുള്ള സ്വഭാവം നാം എന്നും കാണിക്കണമെന്ന് വിശ്വാസ സമൂഹത്തെ പാസ്റ്റർ റോബി മാത്യൂ ഉദ്ബോധിപ്പിച്ചു. നാഷണൽ കോൺഫ്രൻസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ ഫിന്നി സാമുവേൽ പ്രാരംഭ ദിനത്തിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു സാമുവൽ സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി . ദൈവം നമ്മുടെ വാസസ്ഥലമെങ്കിൽ, എല്ലായ്പ്പോഴും അവനിൽ സ്ഥിര താമസമാക്കുന്നവരായിരിക്കണം നാം . നമ്മുടെ ഭവനം ദൈവ സാന്നിദ്ധ്യമുള്ളതായി തീരണമെന്ന് പാസ്റ്റർ സാം മാത്യൂ മുഖ്യ സന്ദേശത്തിൽ പ്രസ്താവിച്ചു.

പാസ്റ്റർ മോറിസ് സാംസൺ തുടർന്ന്പ്രസംഗിച്ചു.

നാഷണൽ ക്വയർ കോർഡിനേറ്റർ ബ്രദർ ജോഷിൻ ഡാനിയേൽ ക്വയർ ടീമിനെ പരിചയപ്പെടുത്തി. ബ്രദർ ബ്ലസ്സൻ മേമന , ഇമ്മാനുവൽ കെ. ബി എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ ക്വയർ ടീം അംഗങ്ങൾ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ബ്രദർ റോയി മേപ്രാൽ സ്വാഗതം ആശംസിച്ചു.റവ. ഡോക്ടർ ഇട്ടി എബ്രഹാം പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അലക്സാണ്ടർ ചെറിയാൻ നിർദ്ദേശങ്ങൾ നൽകി . പാസ്റ്റർ ഡോക്ടർ ജോയി എബ്രഹാം ആശീർവാദ പ്രാർത്ഥന നടത്തി.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും നുറുകണക്കിന് വിശ്വാസികൾ പ്രഥമദിനത്തിൽ പങ്കെടുത്തു. സംയുക്ത ആരാധനയോടും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടു കൂടി ഞായറാഴ്ച കോൺഫ്രൻസ് സമാപിക്കും.

ബ്രദർ വിൽസൻ യോഹന്നാൻ നാഷണൽ സെക്രട്ടറി, ബ്രദർ വിൽസൻ തരകൻ നാഷണൽ ട്രഷറാർ, ബ്രദർ ഫിന്നി ഫിലിപ്പ് യൂത്ത് കോർഡിനേറ്റർ,

സിസ്റ്റർ സോഫി വർഗീസ് ലേഡീസ് കോർഡിനേറ്റർ എന്നിവരെ കൂടാതെ നാഷണൽ , ലോക്കൽ കമ്മറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.