ഐപിസി വെട്ടിയ്ക്കൽ സഭയ്ക്ക് പുതിയ ഹാൾ ; സമർപ്പണ ശുശ്രൂഷ നടന്നു

ഐപിസി വെട്ടിയ്ക്കൽ സഭയ്ക്ക് പുതിയ ഹാൾ ; സമർപ്പണ ശുശ്രൂഷ നടന്നു

പിറവം : ഐപിസി പിറവം സെന്ററിനു കീഴിലുള്ള മോറിയ വെട്ടിയ്ക്കൽ സഭയ്ക്കു വേണ്ടി പുതുതായി നിർമ്മിച്ച ഹാളിന്റെ സമർപ്പണം ഡിസംബർ 23 നു നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻസമർപ്പണം ശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ ഷാജി എം പോൾ വെണ്ണിക്കുളം മുഖ്യ വചന ശുശ്രൂഷ നടത്തി. പിവൈപിഎ യുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനവും നടന്നു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.പി വർഗീസ് കുടുംബമായി ഇവിടെ പ്രവർത്തിക്കുന്നു.