പെരിന്തൽമണ്ണയിൽ ഏകദിന സമ്മേളനം

പെരിന്തൽമണ്ണയിൽ ഏകദിന സമ്മേളനം

:പെരിന്തൽമണ്ണ : ഹോസ്പിറ്റൽ മിനിട്രിസ് ഇന്ത്യ ലേഡീസ് ഫെലോഷിപ്പിന്റെ നേതൃത്തിൽ പെരിന്തൽമണ്ണ ഐപിസി വർഷിപ്പ് സെന്റെർ ഏകദിന സെമിനാർ നടത്തി . ഐപിസി പെരിന്തൽമണ്ണ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബീജോയ് കുര്യാക്കോസ് ഉത്ഘാടനം നിർവഹിച്ചു. ലോഡിസ് ഫെലോഷിപ്പ് പ്രസിഡന്റ്‌ സിസ്റ്റർ വിജയ കുമാരി അധ്യക്ഷത വഹിച്ചു, സിസ്റ്റർ ബെൻസി ബിജോയ്' സ്വാഗതം പറഞ്ഞു.സിസ്റ്റർ ഷിജി ടൈറ്റസ് മുഖ്യസന്ദേശം  നൽകി, എച്ച്എംഐ പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ബിജു പി ജോർജ് ,എച്ച്.എം.ഐ മലപ്പുറം സ്റ്റാഫ്‌ വർക്കർ ഇവാ സജി ടീവി, പാസ്റ്റർ :ഷാജു ജോൺ, പാസ്റ്റർ ഷാജി പി തോമസ് കാരപ്പുറം, ബ്രദർ തമ്പി മുളയത്തു എന്നിവർ ആശംസകൾ അറിയിച്ചു. ലേഡീസ് യൂണിറ്റിന്റെ സെക്രട്ടറി സിസ്റ്റർ സാകുന്തള നന്ദി പറഞ്ഞു.