പവര്‍ വിബിഎസ് ലീഡേഴ്സ് ട്രെയിനിങ് കൈതമറ്റത്ത്

പവര്‍ വിബിഎസ് ലീഡേഴ്സ് ട്രെയിനിങ് കൈതമറ്റത്ത്

കോട്ടയം: ഐപിസി സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ കേരള സ്റ്റേറ്റിന്‍റെ നേതൃത്വത്തില്‍ കോട്ടയം സോണലില്‍ നടത്തുന്ന പവര്‍ വിബിഎസ് ലീഡേഴ്സ് ട്രെയിനിങ് ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ 9 മുതല്‍ 3 വരെ കൈതമറ്റം ഐപിസി ബഥേല്‍ ചര്‍ച്ചില്‍ നടക്കും. കോട്ടയം സൗത്ത് സെന്‍റര്‍ സെക്രട്ടറി പാസ്റ്റര്‍ വിന്‍സി ജി. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സണ്‍ഡേസ്കൂള്‍ ഭാരവാഹികളായ ഡയറക്ടര്‍ ജോസ് തോമസ് ജേക്കബ്, സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലില്‍, ട്രഷറര്‍ ഫിന്നി പി. മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പാസ്റ്റര്‍ പി.വി. ഉമ്മന്‍,  ബെന്നി പുള്ളോലിക്കല്‍, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് വടക്കഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മേഖല ഭാരവാഹികളായ ജോണ്‍ മാത്യു, സജി നടുവത്ര, ഫെയ്ത്ത്മോന്‍ ജെ., പാസ്റ്റര്‍ എം.വി. എബ്രഹാം, ഷാജി തോമസ് തുടങ്ങി കോട്ടയം സോണിലെ വിവിധ സെന്‍ററുകളില്‍ നിന്നുമുള്ള സണ്‍ഡേസ്കൂള്‍ പ്രവര്‍ത്തകരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496262429, 9496262429.