പവർ വി ബി എസ് മെറ്റീരിയൽസ് പ്രകാശനം ചെയ്തു

കുമ്പനാട് : പവ്വർ വിബിഎസിന്റെ ഈ വർഷത്തെ മെറ്റീരിയൽസിന്റെ പ്രകാശനം പാസ്റ്റർ വൽസൺ എബ്രഹാം നിർവഹിച്ചു. പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഏറ്റുവാങ്ങി. പാസ്റ്റർ ജോസ് തോമസ് അധ്യക്ഷനായിരുന്നു. ഭാരവാഹികളായ പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ ടി.എ തോമസ്, പാസ്റ്റർ പി. വി. ഉമ്മൻ , ഫിന്നി. പി. മാത്യു, ബെന്നി പുള്ളോലിക്കൽ, ജോജി ഐപ്പ് മാത്യു എന്നിവർ നേതൃത്വം നല്കി. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പി. വി. ഉമ്മൻ : 9446206101