ഒരുക്കങ്ങൾ പൂർത്തിയായി; പ്രാർത്ഥനാ സംഗമം നാളെ ഏപ്രിൽ 4 ന് ചാലക്കുടിയിൽ
ചാലക്കുടി: ഡെലിവറൻസ് പ്രെയർ സെൻ്റർ ഫോർ നാഷൻസിൻ്റെയും വിവിധ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രാർത്ഥനാ സംഗമം ഏപ്രിൽ 4 വ്യാഴം രാവിലെ 10 മുതൽ വൈകീട്ട 5 വരെ അതിരപ്പിള്ളി റോഡിലെ ഹാർട്ട് ലാൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും.
ഭാരതത്തിൽ ദൈവജനം അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾ, സഭകളുടെ ആത്മീക ഉണർവ്വ്, ഐക്യത, നടക്കാൻ പോകുന്ന പാർലിമെൻ്റ് തിരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രാർത്ഥനാ സംഗമത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും.
ബ്രദർ ടോം കുര്യൻ ജനറൽ കൺവീനർ ആയിട്ടുള്ള പ്രവർത്തക സമിതി ഈ മീറ്റിംഗിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു. പാസ്റ്റർമാരായ എൻ.ഡി. ജോൺസൺ, കുഞ്ഞുമോൻ ജോഷോ, കെ.ജെ മാത്യു. ഇവാ.ബാബു വൈന്തല, ജോസഫ് ആന്റണി, അജീഷ് കെ. ജോസഫ്, ഗോഡ്‌സൻ കളത്തിൽ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കുവാൻ 1800 പേർ ഇതിനോടകം പേർ രജിസ്റ്റർ ചെയ്‌തു കഴിഞ്ഞു എന്നു ഭാരവാഹികൾ ഗുഡ്ന്യൂസിനോട് പറഞ്ഞു.
വാർത്ത: ടോണി.ഡി.ചെവ്വൂക്കാരൻ