അണമുറിയാതെ 40 ദിനരാത്ര പ്രാർത്ഥന: നവം.10 മുതൽ തിരുവല്ലയിൽ

അണമുറിയാതെ 40 ദിനരാത്ര പ്രാർത്ഥന: നവം.10 മുതൽ തിരുവല്ലയിൽ

തിരുവല്ല : 1000 ടോർച്ചസ് മിനിസ്ട്രി റീബിൽഡ് ആന്റ് പ്ലാന്റ് ഒരുക്കുന്ന 40 ദിനരാത്ര പ്രാർത്ഥന നവം.10 മുതൽ ഡിസം. 20 വരെ തിരുവല്ല മഞ്ഞാടി കാട്ടിൽ ബഥേൽ ഓഡിറ്റോറിയത്തിൽ നടക്കും. സമർപ്പണ ശുശ്രൂഷ ഇന്ന്  വൈകിട്ട് 4 മുതൽ 6 വരെയാണ്.

വിവിധ വിഷയങ്ങൾക്കു വേണ്ടി നാല്പത് ദിവസവും ഇടമുറിയാതെ നടക്കുന്ന പ്രാർത്ഥനയിൽ കൃപാവരപ്രാപ്തരായ ദൈവദാസന്മാർ പങ്കെടുക്കും.

ഉത്തരേന്ത്യൻ മിഷനറിമാർക്കും പൂർണ സമയ ക്രിസ്തീയ പ്രവർത്തകർക്കും താമസിച്ചു പ്രാർത്ഥിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആത്മ ഭാരവും സുവിശേഷ ദർശനവുമുള്ള പ്രാർത്ഥനാ പോരാളികളായ ആർക്കും പങ്കെടുക്കാം.

https://maps.app.goo.gl/vqvirN9qfnCvHcuR8

വിവരങ്ങൾക്ക് : പാസ്റ്റർ ജെയിൻ ജോബ് : 8308116343

പാസ്റ്റർ നിബു ജേക്കബ് : 9447915749

Advertisement