മണിപ്പൂരിന് വേണ്ടി ഐക്യ പ്രാർത്ഥന ജൂൺ 7 നാളെ തിരുവല്ലയിൽ

മണിപ്പൂരിന് വേണ്ടി ഐക്യ പ്രാർത്ഥന ജൂൺ 7 നാളെ തിരുവല്ലയിൽ

തിരുവല്ല: മണിപ്പൂരിലെ പീഡിപ്പിക്കപ്പെടുന്ന  ജനതയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന ജൂൺ 7 നാളെ തിരുവല്ല കറ്റോട് ജംഗ്ഷൻ ഐ പി സി എബനേസർ ഹാളിൽ (സിമന്റ് ഗോഡൗണിന് സമീപം) നടക്കും

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന സമ്മേളനത്തിന്  ഇവാ. സാജൻ പോൾ, പാസ്റ്റർമാരായ ജോർജ് വർഗീസ്, ജോബി വർഗീസ്, കെ എസ് സാമുവൽ, ഗ്ലാഡ്സൺ തോമസ്, അഡ്വക്കേറ്റ് ജോൺ മത്തായി തുടങ്ങിയവർ നേതൃത്വം നൽകും.

വിവിധ പ്രാർത്ഥനാ മൂവ്മെന്റുകൾ ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ കൺവീനർമാരായി പാസ്റ്റർ ജേക്കബ് ടി ആന്റണി, പാസ്റ്റർ ബെന്നി ജോസഫ് പാസ്റ്റർ ഷാജി കുര്യൻ, പാസ്റ്റർ ടി.ഒ. രാജു എന്നിവർ പ്രവർത്തിക്കുന്നു

Advertisement