ഐക്യ പ്രാർത്ഥനാ സമ്മേളനം ഇന്ന് ഏപ്രിൽ 14 ന് സൂമിൽ

ഐക്യ പ്രാർത്ഥനാ സമ്മേളനം ഇന്ന് ഏപ്രിൽ 14 ന് സൂമിൽ

ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് ഏപ്രിൽ 14 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ 9വരെ ഐക്യ പ്രാർത്ഥന നടക്കും. "യേശുക്രിസ്തു ലോകത്തിൻ്റെ വെളിച്ചം" എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ രാജു തോമസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നോർത്തേൺ റീജിയൺ) മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ഷാജി കുര്യൻ (വാഴൂർ) അധ്യക്ഷത വഹിക്കും.

ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രാർത്ഥന സഹകാരികൾ പങ്കെടുക്കുമെന്ന് കോഡിനേറ്റർമാരായ പാസ്റ്റർ ജെ.വിൽസൺ, പാസ്റ്റർ കെ.ടി ജോസഫ് എന്നിവർ അറിയിച്ചു.