ഹൈദരബാദിൽ ഗുഡ്ന്യൂസ് പ്രമോഷണൽ മീറ്റിംഗ് എപ്രിൽ 25 ഇന്ന് വൈകിട്ട് 

ഹൈദരബാദിൽ ഗുഡ്ന്യൂസ് പ്രമോഷണൽ മീറ്റിംഗ് എപ്രിൽ 25 ഇന്ന് വൈകിട്ട് 

കോട്ടയം: ഹൈദരബാദ് - സെക്കന്തരാബാദ് ഭാഗത്തെ ചർച്ച് ലീഡേഴ്സിനെയും സഭാ വിശ്വാസികളെയും പങ്കെടുപ്പിച്ച്കൊണ്ട് പ്രമോഷണൽ മീറ്റിംഗും വചന പ്രഘോഷണവും ഏപ്രിൽ 25ന് ചൊവ്വാഴ്ച ഫത്തേ നഗർ റിവൈവൽ സെൻ്റർ എ.ജി. ചർച്ചിൽ (Revival Center A G Church, Fateh Nagar, Hyderabad-18) നടക്കും. വൈകിട്ട് 7ന് ബ്രദർ കെ.സി ജോസഫ്, പാസ്റ്റർ കെ.എ.തോമസ് എന്നിവരുടെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിക്കും. പാസ്റ്റർ ലിവിങ്സ്റ്റൺ രാജു സ്വാഗതം ആശംസിക്കും. പ്രൊമോഷണൽ സെക്രെട്ടറി പാസ്റ്റർ കെ.ജെ ജോബ് ഗുഡ്‌ന്യൂസ് പ്രവർത്തനങ്ങൾ വിശദീകരിക്കും. ദൈവവചന പ്രഘോഷകനും മിഷൻ ലീ ഡറുമായ ഡോ. പ്രസാദ് ജോർജ് ദൈവ വചനത്തിൽ നിന്നും സംസാരിക്കും. 

ഹൈദ്രാബാദ് - സെക്കന്തരാബാദ് ഭാഗത്തെ പ്രധാന ചർച്ച് ലീഡേഴ്സായ Pastor C. M. Mammen,Rev. Dr. P. P. Johnson, Prof. James Mathew, Dr.K V.Paul , Pastor P. V. Binoy ,Pastor V. A. Abraham, Pastor Mathew George, Pastor K A Thomas തുടങ്ങി വിവിധ സഭകളിലെ വിശ്വാസികളും പാസ്റ്റർമാരും സംബന്ധിക്കും. പാസ്റ്റർ ബോസ് എം കുരുവിളയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ സമാപിക്കും.

ഗുഡ്ന്യൂസ് വീക്കിലിയുടെ പുതിയ വരിക്കാരാകാനും, വരിസംഖ്യ പുതുക്കാനും, ഗുഡ് നൂസിന്റെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടാനും അവസരമുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്: Pastor K. J. Job(Promotional Secretary, Goodnews Weekly) Ph: +91944745387, +91 8157089397, Pr. Livingston V. Raju (Online Goodnews Reporter- Hyderabad), Ph: +91 9494076890, Bro. Saji Mathai Kathettu (Executive Editor , Goodnews). Ph: +91 94473 72726 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisement