ഷോൺ ജെയിംസിന് ഇത് അഭിമാന നിമിഷം
വാർത്ത : കൊച്ചുമോൾ ആന്താര്യത്ത്, ഷാർജ
ഷാർജ : യുഎഇയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഏഷ്യാനെറ്റ് ന്യൂസ് അവസരം ഒരുക്കുന്ന പ്രവുഡ് ടു ബി ആൻ ഇന്ത്യനിൽ ഷാർജ ഗൾഫ് ഏഷ്യൻ സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ഷോൺ ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 13- തീയതി നടത്തിയ മത്സര പരീക്ഷയിൽ 2000 ത്തിൽ അധികം വിദ്യാർത്ഥികളെ പിന്നിലാക്കി തെരഞ്ഞെടുക്കപ്പെട്ട 28 വിദ്യാർത്ഥികളിൽ ഏക പെന്തകോസ്ത് വിശ്വാസിയാണ് ഈ കൊച്ചുമിടുക്കൻ.
ജനുവരി 25 ന് ഡൽഹിക്ക് യാത്ര തിരിച്ച ഷോണിനും ടീം അംഗങ്ങൾക്കും അവിസ്മരണിയ നിമിഷങ്ങൾ ആണ് പ്രവുഡ് ടു ബി ആൻ ഇന്ത്യൻ സമ്മാനിച്ചത്.
രാജീവ് ചന്ദ്രശേഖർ (മിനിസ്റ്റർ ഓഫ് സ്കിൽ ഡെവലപ്പ്മെന്റ് ആൻഡ് എന്റെർപ്രേനർഷിപ് ) മായുള്ള മീറ്റിംഗും 26 ന് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ടപതി, പ്രധാനമന്ത്രി, ഉപരാഷ്ടപതി, ഫ്രാൻസ് പ്രസിഡന്റ് എന്നിവർ ഉൾപ്പെടെ ഇരുന്ന ഗാലറിയിൽ തന്നെ പരേഡ് കാണാൻ ലഭിച്ച അവസരവും മറക്കാനാവാത്തത് ആണ്. തുടർന്ന് ഡൽഹിയിലെ പ്രധാന സ്ഥലങ്ങൾ ചുറ്റി കറങ്ങി ദലൈ ലാമയെയും കണ്ടശേഷം ദുബൈയിലേക്ക് യാത്ര തിരിച്ച സംഘഗങ്ങൾളുടെ എല്ലാ യാത്ര ക്രമീകരങ്ങളുടെയും പൂർണ്ണ ചിലവ് ഏഷ്യാനെറ്റ് ന്യൂസ് വഹിച്ചു. തനിക്ക് ലഭിച്ച ഈ അസുലഭ അവസരം ദൈവത്തിന്റെ കൃപയാൽ ആണെന്ന് ഷാർജ ഐ. പി. സി വർഷിപ്പ് സെന്റർ സൺഡേ സ്കൂൾളിലേയും പി. വൈ. പി. എ യിലേയും സജീവ അംഗമായ ഷോൺ സാക്ഷ്യം പറയുന്നു.
ഓസ്‌ട്രേലിയിൽ ഉപരിപഠനം നടത്തുന്ന ജേഷ്ഠൻ സഹോദരൻ സ്റ്റാൻലി ജെയിംസ്, ഇരട്ട സഹോദരൻ ഷൈൻ ജെയിംസ്, പിതാവ് ജെയിംസ് ജോൺസൺ, മാതാവ് ബിനു ജെയിംസ് എന്നിവരുടെ പ്രാർത്ഥനയും പ്രോത്സാഹനവും ഷോണിന് കരുത്തു പകരുന്നു.
Advertisement