PYCD കോൺഫെറെൻസ് ഒക്ടോബറിൽ; 8 ന് സുവനീർ പ്രസിദ്ധീകരിക്കും

PYCD കോൺഫെറെൻസ് ഒക്ടോബറിൽ; 8 ന് സുവനീർ പ്രസിദ്ധീകരിക്കും

ഡാളസ്: അമേരിക്കയിലെ മലയാളി  പെന്തെക്കോസ്തു സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തെക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസി(PYCD)ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 -8 വരെ കോൺഫറൻസ് നടക്കും. ഇതിന്റെ ഭാഗമായി ഒക്ടോ. 8 ന് സുവനീർ പ്രസിദ്ധീകരിക്കും. പിവൈസിഡിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നത്. 

നാലു പതിറ്റാണ്ടിന്റെ സ്തുത്യർഹമായ ചരിത്രമാണ് ഡാളസിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായി നിലകൊള്ളുന്ന  പിവൈസിഡിയ്ക്കുള്ളത്. നാല്പത്തിയൊന്നാം വർഷത്തിലും വ്യത്യസ്തമായ പ്രവർത്തങ്ങളുമായി യുവജനങ്ങളുടെ ഇടയിൽ മാത്രമല്ല, മുഴുവൻ വിശ്വാസ സമൂഹത്തിനും മാതൃകയായി നിലകൊള്ളുന്നു. 

1982-ൽ കേവലം 250 പേരോളം സംബന്ധിച്ചിരുന്ന പ്രഥമ സമ്മേളനത്തിൽ നിന്നും ഇന്ന്  ആയിരങ്ങൾ സമ്മേളിക്കുന്ന ഐക്യകൂട്ടായ്മയായി മാറിയിട്ടുണ്ട്. 

ഡാളസിലെ 37 സഭകളാണ് ഈ വർഷം പിവൈസിഡിയുടെ അംഗങ്ങളായിട്ടുള്ളത്. ക്രമീകൃതമായ നിലയിൽ നടത്തപ്പെടുന്ന ആത്മീയ സമ്മേളനങ്ങൾക്കു പുറമെ എല്ലാ വർഷവും വിവിധ കലാ-കായിക മത്സരങ്ങളും ഡാളസിൽ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം ആഗസ്ററ് 12-ന് സംഘടിപ്പിച്ച താലന്ത് പരിശോധനയിൽ നൂറുകണക്കിന് യുവതീയുവാക്കളും കുഞ്ഞുങ്ങളും പങ്കെടുക്കുകയുണ്ടായി. എല്ലാ വർഷവും നടത്തപ്പെടുന്ന വാർഷിക കോൺഫെറെൻസിന്റെ ഭാഗമായി സംയുക്ത ആരാധനയ്ക്ക് ഒത്തുചേരുക പതിവാണ്.

 ഒക്ടോബർ-8 ന് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പിവൈസിഡിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, ചരിത്ര വസ്തുതകളോ, വ്യത്യസ്തമായ അനുഭവങ്ങളോ ഉണ്ടെങ്കിൽ pycdconference@gmail.com എന്ന ഇ.മെയിലിലേക്ക് അയക്കുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ആശംസകളോ പരസ്യങ്ങളോ നൽകുവാൻ താല്പര്യമുണ്ടെങ്കിൽ ഓഗ.30-ന് മുമ്പ് ലഭിക്കേണ്ടതാണ്.

പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ  ഭാരവാഹികളായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :  pycd.us എന്നെ സൈറ്റിൽ ലഭ്യമാണ്.

Advertisement