PYCD യുടെ ആഭിമുഖ്യത്തിൽ ഡാളസിൽ വർഷിപ്പ് നൈറ്റ്: ലോർഡ്‌സൺ ആന്റണി മുഖ്യാതിഥി 

PYCD യുടെ ആഭിമുഖ്യത്തിൽ ഡാളസിൽ വർഷിപ്പ് നൈറ്റ്: ലോർഡ്‌സൺ ആന്റണി മുഖ്യാതിഥി 

ഡാളസ്: പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ നേതൃത്വത്തിൽ സണ്ണിവെയ്‌ലിലുള്ള അഗാപ്പെ ചർച്ചിൽ വച്ച് നടക്കുന്ന വർഷിപ്പ് നൈറ്റിൽ പ്രശസ്ത വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്‌സൺ ആന്റണി ഗാനശുശ്രൂഷയോടൊപ്പം അനുഭങ്ങളും പങ്കുവയ്ക്കുന്നു. ജൂലൈ 23 ഞായറാഴ്ച 6:30-ന് നടക്കുന്ന യോഗത്തിൽ ആത്മീയ സംഗീത രംഗത്തെ പ്രതിഭകളും അണിനിരക്കുന്നു. 

അമേരിക്കയിലെ പ്രമുഖ പെന്തക്കോസ്ത് യുവജനപ്രസ്ഥാനമായ പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ ഔദ്യോഗിക ഭാരവാഹികളായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. മ്യൂസിക് കോ-ഓർഡിനേറ്റർ സാം മാത്യുവും അസോസിയേറ്റ് കോ-ഓർഡിനേറ്റർ പാസ്റ്റർ ജാബേസ്‌ ജെയിംസും യോഗത്തിന് നേതൃത്വം നൽകുന്നു. സംഗീതപ്രേമികളായ എല്ലാ മലയാളികളെയും ഈ സംഗീതസായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Venue: Agape Church, 2635 N Belt Line Rd, Sunnyvale, TX 75182