പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്ലോറിഡ: വാർഷിക കൺവെൻഷൻ ഡിസം. 8 മുതൽ

പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്ലോറിഡ: വാർഷിക കൺവെൻഷൻ ഡിസം. 8 മുതൽ

മയാമി : പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്ലോറിഡയുടെ 26 മത് വാർഷിക കൺവെൻഷൻ ഡിസം. 8 മുതൽ 10 വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഐപിസി സൗത്ത് ഫ്ലോറിഡയിൽ  (6180 NW 11th St, Sunrise, FL 33313) വൈകിട്ട് 6.30 മുതൽ നടക്കുന്ന യോഗങ്ങളിൽ ഐ.പി.സി ഒർലാന്റോ അസോസിയേറ്റ് പാസ്റ്റർ ഫിനോയി ജോൺസൺ മുഖ്യ പ്രഭാഷകനായിരിക്കും.

നവം.10 ന് ഞായറാഴ്ച രാവിലെ 9 ന് വെസ്റ്റ് ഗ്ലൈഡ്സ് മിഡിൽ സ്കൂളിൽ  (11000 Holmberg Rd, Parkland, FL 33076) നടക്കുന്ന സംയുക്ത സഭാആരാധനയിൽ റവ.ഡോ. തോംസൺ കെ. മാത്യൂ സന്ദേശം നൽകും.

റവ.ഡോ. തോംസൺ കെ. മാത്യൂ

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ തിരുവത്താഴ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

പാസ്റ്റേഴ്സ് കോർഡിനേറ്റർ റവ. ജോർജ് വർഗീസ് ആരാധനയോഗത്തിൽ അധ്യക്ഷത വഹിക്കും. അനുഗ്രഹീത ഗായകൻ ഡോ. റ്റോം ഫിലിപ്പ് തോമസ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ കെ.സി ജോൺ ഫ്ലോറിഡ

പാസ്റ്റർമാരായ സാം പണിക്കർ, എബ്രഹാം തോമസ്, ബൈജു മാത്യു, ജോസൻ തോമസ്, പോത്തൻ ചാക്കോ, ജയ്മോൻ ജേക്കബ് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.

 വിവരങ്ങൾക്ക്: ബ്രദർ ഷാജി ബിനോ, 206 471 5815, സിസ്റ്റർ ആഞ്ജലിന ജോൺ 754 510 4959.

വാർത്ത: നിബു വെള്ളവന്താനം