പിവൈപിഎ ബഹ്റൈൻ റീജിയൻ: മ്യൂസിക്കൽ നൈറ്റിന് അനുഗ്രഹീത സമാപ്തി

പിവൈപിഎ ബഹ്റൈൻ റീജിയൻ:  മ്യൂസിക്കൽ നൈറ്റിന് അനുഗ്രഹീത സമാപ്തി

മനാമ: പിവൈപിഎ ബഹ്റൈൻ റീജിയന്റെ നേതൃത്വത്തിൽ നടന്ന ''ഡിവൈൻ കോറസ് ' മ്യൂസിക്കൽ നൈറ്റിനു അനുഗ്രഹ സമാപ്തി.

പിവൈപിഎ ബഹ്റൈൻ റീജിയൻ പ്രസിഡൻ്റ് ഇവാ.സജി പി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഐപിസി ബഹ്റൈൻ റീജിയൻ സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ ഉൽഘാടനം നിർവഹിച്ചു. പാസ്റ്റർ ബിജു ഹെബ്രോൻ ആരംഭ പ്രാർത്ഥന നിർവഹിച്ചു.  പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി സങ്കീർത്തനം വായിച്ചു.  പി വൈ പി എ ബഹ്റൈൻ റീജിയൻ വൈസ് പ്രസിഡൻ്റ് ബ്രദർ ജബോയി തോമസ്  സ്വാഗതം പറഞ്ഞു. പാസ്റ്റർ വി.പി ഫിലിപ്പ് ഹ്രസ്വ സന്ദേശം നൽകി. 

ഐപിസി ബഹ്റൈൻ റീജിയനിലുള്ള ഏഴ് പിവൈപിഎ ക്വയറുകളും വ്യക്തികളും മനോഹരമായ ഗാനങ്ങൾ ആലപിച്ചു. 

പിവൈപിഎ ബഹ്റൈൻ റീജിയൻ സെക്രട്ടറി ബ്രദർ സാം സജിയുടെ നന്ദി പ്രകാശനത്തോടും ഐ പി സി ബഹ്റൈൻ റീജിയൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജയിസൺ കുഴിവിളയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും സമാപിച്ചു.

Advertisement