ബെംഗളൂരു സെന്റർ വൺ പിവൈപിഎ ഭാരവാഹികൾ

ബെംഗളൂരു സെന്റർ വൺ പിവൈപിഎ ഭാരവാഹികൾ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് സെന്റർ 1 പിവൈപിഎ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇവാ. സാം സൈമൺ (പ്രസിഡൻ്റ്), ഇവാ.ജോസഫ് ഡേവിഡ് ( വൈസ് പ്രസിഡന്റ് ) ബ്രദർ .ശമ്മാ പീറ്റർ ജോസ് (സെക്രട്ടറി) ബ്രദർ ജോബിൻ ജോസഫ് (ജോയിന്റ് സെക്രട്ടറി ) ബ്രദർ ഓസ്റ്റിൻ റോയ് (ട്രഷറർ ) എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ 11 കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു .

ജൂൺ 11 ഞായർ വൈകുനേരം 5 മണിക്ക് ഹൊറമാവ് അഗര ഐപിസി ഹെഡ് ക്വാർട്ടേഴ്‌സ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഐപിസി ബെംഗളൂരു സെന്റർ 1 സെക്രട്ടറി പാസ്റ്റർ ജോർജ് എബ്രഹാം പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. സെൻ്റർ വൺ പ്രസിഡന്റ് ഡോ. വർഗ്ഗീസ്‌ ഫിലിപ്പ് അധ്യക്ഷനായിരുന്നു വചന ശുശ്രുഷയും അനുഗ്രഹ പ്രാർത്ഥനയും നടത്തി .