300 മത് സംഗമം : കൈപ്പട്ടൂർ ഐപിസി ഗോസ്പൽ സെന്റർ പിവൈപിഎ യ്ക്ക് അഭിമാന നിമിഷം

300 മത് സംഗമം : കൈപ്പട്ടൂർ ഐപിസി ഗോസ്പൽ സെന്റർ പിവൈപിഎ യ്ക്ക് അഭിമാന നിമിഷം

പിവൈപിഏ സ്തോത്ര ശുശ്രൂഷ സമ്മേളനം ആഗസ്റ്റ് 20 ന്

പന്തളം : കൈപ്പട്ടൂർ ഐപിസി ഗോസ്പൽ സെന്റർ പിവൈപിഎ യുടെ 300- മത് മീറ്റിങ്ങിന്റെ ഭാഗമായി  ആഗസ്റ്റ് 20 ന് വൈകിട്ട് 4 മുതൽ 9 വരെ സ്തോത്ര ശുശ്രൂഷയും മ്യൂസിക്ക് നൈറ്റും നടക്കും. പാസ്റ്റർ ഷാജി കുമ്പളപ്പള്ളിൽ അദ്ധ്യക്ഷനായിരിക്കും. ഐപിസി പന്തളം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ബെൻസൻ വി. യോഹന്നാൻ അനുഗ്രഹ പ്രഭാഷണം നടത്തും.ഇവാ.റെയ്സൻ ജോർജ് ബോധവൽക്കരണ ക്ലാസ്സ് നയിക്കും. സാം ജയൻ , സുബിൻ ജോസ് , കൊച്ചുമോൻ മൂലത്തറയിൽ, സ്നേഹ ജോർജ് എന്നിവർ നേതൃത്വം നല്കും.

പാസ്റ്റർ അനിൽ അടൂർ & ടീം നയിക്കുന്ന സംഗീത ശുശ്രൂഷയ്ക്ക്  നേതൃത്വം നല്കും.