കുന്നംകുളത്ത് പിവൈപിഎയുടെ ലഹരി വിരുദ്ധ സന്ദേശയാത്ര 18 ന്

കുന്നംകുളത്ത് പിവൈപിഎയുടെ ലഹരി വിരുദ്ധ സന്ദേശയാത്ര 18 ന്

കുന്നംകുളം: ഐപിസി സെന്റർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18 ശനി രാവിലെ 9.30ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് പ്രാർത്ഥിച്ച് യാത്ര ആരംഭിക്കും. 

കുന്നംകുളം വൈശേരി കിഴൂർ ചെറുവത്താനി വഴി അഞ്ഞൂരിലേക്കും തുടർന്നു അഞ്ഞൂർ അങ്ങാടി മെയിൻ റോഡ് വഴി കുന്നംകുളം ടൗണിൽ സമാപിക്കും. പ്രസിഡന്റ് ഇവാ. സാം സി.കെ, സെക്രട്ടറി ഷിജു പനക്കൽ,  ജോജു ജോസഫ്,  ആശിഷ് പി. ജോർജ്, ഇവാൻസ് സി.വി. എന്നിവർ നേതൃത്വം നൽകും. 

 

Advertisement