കൊട്ടാരക്കര സെന്റർ പിവൈപിഎ ക്യാമ്പ് ആഗ. 28 മുതൽ

കൊട്ടാരക്കര സെന്റർ പിവൈപിഎ ക്യാമ്പ് ആഗ. 28 മുതൽ

കൊട്ടാരക്കര : കൊട്ടാരക്കര സെന്റർ പിവൈപിഎ ക്യാമ്പ് ആഗ. 28 മുതൽ 30 വരെ കലയപുരംTIM ബൈബിൾ കോളേജിൽ നടക്കും. സെന്റർ മിനിസ്റ്റർ എ. ഒ തോമസുകുട്ടി ഉദ്ഘാടനം നിർവഹിക്കും.

'റസ്റ്റോറേഷൻ, വീണ്ടും ജീവിക്കുക' (Back to Life Again) എന്ന ചിന്താവിഷയം പാസ്റ്റർ കെ.എസ് ജോൺ അവതരിപ്പിക്കും. ഡോ. രാജു എം. തോമസ്, പാസ്റ്റർ റോയി മാത്യു, ബാംഗ്ലൂർ, ഇവാ. ഷിബിൻ സാമുവൽ, പാസ്റ്റർ അഭിമന്യു അർജുൻ, ബ്ലെസൻ മാത്യു എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.

 പാസ്റ്റർ അൻസൺ പി മാത്യു, പാസ്റ്റർ സാം മാത്യു, പാസ്റ്റർ അനീഷ് തോമസ് എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കും.

പാസ്റ്റർ സ്റ്റാൻലി എൽ ജെ, പാസ്റ്റർ അനിൽ അടൂർ, ബിജു ഡാനിയൽ ( പവർ വിഷൻ ) ലിജിൻ രാജ്, ബ്ലെസ്സന്‍ കെ ആർ, ജെരമ്യ, ജെഫിൻ ബി ജോർജ് , ആഗ്നസ് എൽസ മാത്യു, മെറിൻ റെജി എന്നിവർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.