മലപ്പുറം സോണൽ പിവൈപിഎ യ്ക്ക് പുതിയ ഭാരവാഹികൾ

മലപ്പുറം സോണൽ പിവൈപിഎ യ്ക്ക് പുതിയ ഭാരവാഹികൾ

നിലമ്പൂർ : പിവൈപിഎ മലപ്പുറം സോണിലിന്റെ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. ജൂൺ 28 ന് ഐപിസി നിലമ്പൂർ ടൗൺ സഭയിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പാസ്റ്റർ ജോർജ് ജോസ് അധ്യക്ഷത വഹിച്ചു. നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി പാസ്റ്റർ സ്റ്റീഫൻ മാത്യു റിപ്പോർട്ടും ട്രഷറാർ പാസ്റ്റർ സുനിൽ ബി. കണക്കും അവതരിപ്പിച്ചു. നിലമ്പൂർ സൗത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ കെ.വി. ജേക്കബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

ഐപിസി സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. 

മലപ്പുറം സോണൽ പിവൈപിഎ യുടെ പുതിയ ഭാരവാഹികളായി  ഇവാ. സന്തോഷ്‌ എൻ.ടി. ( പ്രസിഡന്റ്), ഇവാ. ബിബിൻ കെ , ലിനു റോബി (വൈസ് പ്രസിഡണ്ടുമാർ ), ഷിജോ വർഗീസ് (സെക്രട്ടറി), ഇവാ. പ്രിൻസ് ചാക്കോ ജോൺ, ഫിലോസ് ബെന്നി (ജോയിന്റ് സെക്രട്ടറിമാർ), സിസ്റ്റർ ലെന കെ.വി. ( ട്രഷറർ), ജോബിൻ ജോസഫ് (പബ്ലിസിറ്റി കൺവീനർ), വിൽ‌സൺ എബ്രഹാം ജോസ് (ടാലന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.