മഞ്ചേരി സെൻറർ പിവൈപിഎ നടത്തിയ ലഹരി വിരുദ്ധ റാലിക്ക് നാട്ടുകാരുടെ സ്വീകരണം

മഞ്ചേരി   സെൻറർ പിവൈപിഎ നടത്തിയ ലഹരി വിരുദ്ധ റാലിക്ക് നാട്ടുകാരുടെ സ്വീകരണം

മലപ്പുറം : ഐപിസി മഞ്ചേരി സെൻറർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിക്കെതിരായ ബോധവൽക്കരണ ജാഥക്ക് വേങ്ങര കരുവാങ്കലിൽ നാട്ടുകാർ സ്വീകരണം നല്കി.

കരുവാങ്കൽ ജനജാഗ്രത സമിതി കൺവീനർ ശിഹാബ് മാസ്റ്റർ പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ തോമസ് വർഗീസിനു പൊന്നാടയണിയിച്ച് അനുമോദിച്ച് പി വൈ പി എ പ്രവർത്തകർ ചെയ്യുന്ന പ്രവർത്തനങ്ങൾ മഹത്തരമെന്ന് ജനജാഗ്രത സമിതി ഭാരവാഹികൾ പറഞ്ഞു.

 ചടങ്ങിൽ ജനജാഗ്രത സമിതി അംഗങ്ങളായ നാസർ കെ.പി, ആസിഫ് കരുവാങ്കല്ല്, വെല്ലൻ മുജീബ്, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

രാവിലെ മലപ്പുറം കുന്നുംപുറത്തു നിന്നും ആരംഭിച്ച റാലി മഞ്ചേരി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു മഞ്ചേരി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ അജി ജോൺ അദ്ധ്യക്ഷനായിരുന്നു.

വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സി.ഐ ചെറിയാൻ, ഡോ.രാജൻ ഗുപ്ത, മനോജ് വി.എ, ജിജോ ഫിലിപ്പ്, ജോൺസൻ തേഞ്ഞിപ്പലം എന്നിവർ പ്രസംഗിച്ചു. ലിഷാ കാതേട്ട്, സഫിൻ സജി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം സജി മത്തായി കാതേട്ട് , സുവി.സാം കൊണ്ടാഴി, പിവൈപിഎ സെക്രട്ടറി സുജാസ് ചീരൻ, സെന്റർ സണ്ടേസ്ക്കൂൾ സൂപണ്ട് എബ്രഹാം ബി.സി, സുവി.ലാലു .എ എന്നിവർ നേതൃത്വം നല്കി.

പാസ്റ്റർ കെ.സി.ഉമ്മൻ നേതൃത്വം നല്കുന്ന സെന്ററിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമാണ്. 

Advertisement