ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന്

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന്

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന് (ശനി) രാവിലെ 9.30 മുതൽ ഒലവക്കോട് ഐപിസി കരിസ്മാ പ്രയർ സെൻ്ററിൽ  നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ സജി കാനം മുഖ്യ സന്ദേശം നൽകും.

 സെൻ്റർ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിജോ ചാക്കോ (പ്രസിഡൻ്റ്), പാസ്റ്റർ മാത്യൂസ് ചാക്കോ (സെക്രട്ടറി)  രാജു (ട്രഷറാർ) സെൻ്റർ പി.വൈ.പി.എ ക്ക് നേതൃത്വം നൽകുന്നു.

വാർത്ത: പാസ്റ്റർ ജോർജ് വണ്ടിത്താവളം