പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ പ്രവർത്തന ഉത്ഘാടനവും ഏകദിന സെമിനാറും

പാലക്കാട് നോർത്ത് സെൻ്റർ  പിവൈപിഎ പ്രവർത്തന ഉത്ഘാടനവും ഏകദിന സെമിനാറും

സുവി.തോമസ് ജോർജ്, വണ്ടിത്താവളം

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎയുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും ഏകദിന സെമിനാറും സെപ്റ്റംബർ 23 ന് കോയമ്പത്തൂർ ചാവടി ഐപിസി സീയോൻ സഭയിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി.മത്തായി ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ ബിജു ജേക്കബ് ക്ലാസുകൾ നയിക്കും. സെൻ്റർ പിവൈപിഎ ആരാധനക്ക് നേതൃത്വം നല്കും. 

 ഇവാ.ബിജോ ചാക്കോ സെൻ്റർ പിവൈപിഎ പ്രസിഡൻ്റ് ആയും പാസ്റ്റർ മാത്യൂ ചാക്കോ സെക്രട്ടറി ആയും രാജു ട്രഷറാർ ആയും പ്രവർത്തിക്കുന്നു.