'എഗേറിയോ 2023': റാന്നി ഈസ്റ്റ്‌ സെന്റർ പിവൈപിഎ ക്യാമ്പ്  ഇന്ന് ഓഗ. 27 മുതൽ

'എഗേറിയോ 2023': റാന്നി ഈസ്റ്റ്‌ സെന്റർ പിവൈപിഎ ക്യാമ്പ്  ഇന്ന് ഓഗ. 27 മുതൽ

റാന്നി: പി വൈ പി എ റാന്നി ഈസ്റ്റ് സെൻ്റർ ക്യാമ്പ് 'എഗേറിയോ (Egeiro) 2023' യൂത്ത് ക്യാമ്പ് ഇന്ന് മുതൽ (27/08/2023) കോർണർസ്റ്റോൺ ഇന്റർനാഷണൽ സ്കൂൾ ഉതിമൂട് വച്ച് ആരംഭിക്കും . മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ആഗസ്റ്റ് 27ന് ആരംഭിച്ച് 29 സമാപിക്കും.

ഐപിസി റാന്നി ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാ. വർഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പി വൈ പി എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഇവാ. ഷിബിൻ ജി സാമുവൽ, ഡോ. എബി പി മാത്യു ബീഹാർ, പാ. എബി എബ്രഹാം പത്തനാപുരം, പാ. അഭിമന്യു അർജുനൻ, പാ. റെജിൽ കോതമംഗലം, ആശേര്‍ ജോൺ, സി. രഞ്ചി സാം, ജസ്റ്റിൻ നെടുവേലിൽ, ഇവാ. മോൻസി പി മാമൻ എന്നിവർ ക്ലാസുകൾ നയിക്കുന്നു.

ക്യാമ്പിൽ ഷാരോൺ വർഗീസ്, ഡാനിയേൽ ദാസ്, ടിബിൻ എ തങ്കച്ചൻ, റോബിൻ ജോസഫ് എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Advertisement