പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധന സെപ്റ്റം. 14ന്
ഷാർജ : പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധന സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 8 മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും. 25 ൽ പരം സഭകളിൽ നിന്നും എഴുനൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. പി.വൈ.പി.എ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ളാക്കലിന്റെ അധ്യക്ഷതയിൽ ഐപിസി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും.
വാർത്ത : ടോജോ തോമസ്