പി വൈ പി എ യു എ ഇ റീജിയൻ കാത്തിരിപ്പു യോഗം മാർച്ച് 24 ന്

ഷാർജ : പി വൈ പി എ യുഎഇ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള കാത്തിരിപ്പു യോഗം "AWAKENING 2023’’ മാർച്ച് 24 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 വൈകിട്ട് 7.30 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ച് മെയിൻ ഹാളിലും നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശൂഷിക്കും.
റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ , ടോജോ തോമസ് , റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ, ജോബി എബ്രഹാം, സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 050-845 9417 (പ്രസിഡന്റ് ), 054-5025750 (സെക്രട്ടറി) എന്നിവരുമായി ബന്ധപ്പെടുക.