പിവൈപിഎ യുവജനവേദി നാളെ ഡിസം. 2ന് പാലക്കാട്

പിവൈപിഎ യുവജനവേദി നാളെ ഡിസം. 2ന് പാലക്കാട്

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷനോടനുബന്ധിച്ച് പിവൈപിഎ കേരള  സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനവേദി ഡിസംബർ 2 നാളെ പാലക്കാട് വടക്കാഞ്ചേരി തേവർക്കാട് കൺവെൻഷൻ സെൻററിൽ വൈകിട്ട് 3 മുതൽ നടക്കും. പിവൈപിഎ പാലക്കാട് മേഖല പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് വർഗീസ് അധ്യക്ഷത വഹിക്കും. ഇവാ. റോബിൻ വിളമ്പുകണ്ടം മുഖ്യസന്ദേശം നൽകും. ലിഷാ കാതേട്ട്, സാൻജോ ജോസഫ് എന്നിവർ എന്നിവർ സംഗീത ശുശ്രൂഷ നയിക്കും.

സംസ്ഥാന ഭാരവാഹികളായ ഇവാ. ഷിബിൻ സാമുവൽ, ഇവാ. മോൻസി പി മാമ്മൻ, ബ്ലെസൻ ബാബു, ജസ്റ്റിൻ നെടുവേലിൽ, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവൽ, ഷിബിൻ ഗിലയാദ്, ബിബിൻ കല്ലിങ്കൽ എന്നിവർക്കൊപ്പം പാലക്കാട് മേഖല ഭാരവാഹികൾ നേതൃത്വം നൽകും.

Advertisement